പോത്തൻകോട് ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി

0
626

കടക്കെണിയിലായ കർഷകരുടെയും മത്സ്യ തൊഴിലാളികളുടെയും ക്ഷേമത്തിനായി പ്രേത്യേകം പാക്കേജുകൾ അനുവദിക്കുക, അസംഘടിത തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുക, പോത്തൻകൊടു പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിലെ അഴിമതി പരിശോധിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പോത്തൻകോട് മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റ്‌ അനസിന്റെ നേതൃത്വത്തിൽ പോത്തൻകോട് ജംഗ്ഷനിൽ നടന്ന പരിപാടി ജില്ലാ കോൺഗ്രസ്‌ കമ്മറ്റിയുടെ മുൻ പ്രസിഡെന്റ് ശ്രീ കരകുളം കൃഷ്ണപിള്ള ഉൽഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സാജൻലാൽ, മഹിളാ കോൺഗ്രസ്‌ അംഗം വിജി s ബാബു, രാജൻ പ്ലാമൂട്, ഹരി നാരായണൻ എന്നിവർ കുത്തിയിരിപ്പു സമരം നടത്തി. KSU സംസ്ഥാന സെക്രട്ടറി ബാഹുൽകൃഷ്ണ, ബ്ലോക്ക്‌ ഭാരവാഹികളായ ബൈജു, ഷാജഹാൻ, INTUC മണ്ഡലം പ്രസിഡന്റ രാജൻ, തുടങ്ങിയവർ സംസാരിച്ചു.