കോവിഡുമായി മല്ലടിക്കുന്ന അഞ്ചുതെങ്ങിലെ കടലിന്റെ മക്കൾക്ക് ശ്രീ ഉമ്മൻ ചാണ്ടി ധന്യകിറ്റുമായി എത്തി

0
2167

 

കോവിഡുമായി മല്ലടിക്കുന്ന അഞ്ചുതെങ്ങിലെ കടലിന്റെ മക്കൾക്ക് ശ്രീ ഉമ്മൻ ചാണ്ടി ധന്യകിറ്റുമായി എത്തിയിരിക്കുന്നു. സെൻ സേവിയേഴ്‌സ് കോളേജ് മുൻ പ്രവർത്തകൻ ദുബായ് ബിസിനസ് കാരൻ ശ്രീ ഇമാമുദ്ധീൻ ആണ് ധന്യകിറ്റ് നൽകുന്നതിന് ആവശ്യമായ 165000രൂപ ചിലവഴിച്ചിരിക്കുന്നത്. ധാന്യകിറ്റ് ഇന്ന് കെപിസിസി നിർവാഹക സമിതി അംഗം MA ലത്തീഫ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ, ഡിസിസി മെമ്പർ നെൽസൺ എന്നിവർക്ക് നൽകി ഉൽഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണികൃഷ്ണൻ, യേശുദാസൻ സ്റ്റീഫൻ, സഞ്ചു മുരുക്കുംപുഴ, ജൂഡ് ജോർജ്, ടോമി ഡൊമനിക്, അഴൂർ മണ്ഡലം പ്രസിഡന്റ്‌ ബിജു ശ്രീധരൻ, പെരുംകുഴി മണ്ഡലം പ്രസിഡന്റ്‌ CH സജീവ്, എന്നിവർ പങ്കെടുത്തു.