അടച്ചിടലിന്റെ വിരസ ദിനങ്ങൾ സർഗാത്മകം ആക്കി മാറ്റിയപ്പോൾ മാതൃ ദിനത്തിൽ അമ്മമാർക്ക് സ്നേഹസന്ദേശം ഒരുക്കി വെള്ളല്ലൂർ വി. യു. പി. സ്കൂളിലെ കുരുന്നുകൾ. ഈ മാതൃദിനത്തിൽ കുഞ്ഞുങ്ങളുടെ അമ്മസ്നേഹം കവിത ആയും ആശംസകൾ ആയും ചിത്രങ്ങൾ ആയും ഒക്കെ അവർ പങ്കുവയ്ക്കുകയാണ് ‘മാതൃവന്ദനം’ എന്ന ഡിജിറ്റൽ മാഗസിനിലൂടെ. ലോക്ക് ഡൌൺ കാലത്തെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്ഥമായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ കർമനിരതമായ ലോക്ക് ഡൌൺ ദിനങ്ങൾ പിന്നിടുമ്പോൾ കുട്ടികൾക്ക് പ്രോത്സാഹനവും ആശംസകളും ആയി അധ്യാപകരും രക്ഷകർതാ ക്കളും നിറമനസോടെ അവരോടൊപ്പം നിൽക്കുന്നു എന്നത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. ഒറ്റ സ്വരത്തിൽ അവർ പറയുന്നു “ഈ കാലവും നമ്മൾ അതിജീവിക്കും”