മംഗലപുരം ഗ്രാമപഞ്ചായത്തിന് സായി ഗ്രാമം കൊടുത്ത 2050 കിറ്റ് അരി പ്രസിഡന്റ് അടിച്ചു മാറ്റി സിപിഎം വാർഡുകളിൽ മെമ്പർ മാർ പോലും അറിയാതെ പാർട്ടിക്കാർക്ക് കൊടുത്തതിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം ലോക്ക് ഡൌൺ നിയമം പാലിച്ചു സമരം ചെയ്ത മെമ്പർ മാർക്കും കോൺഗ്രസ് പ്രവർത്തകർക്കും എതിരെ പോലീസ് എടുത്ത കള്ളക്കേസ് പിൻവലിക്കണം എന്നും, സായി ഗ്രാമം കൊടുത്ത കിറ്റുകൾ ആർക്കു കൊടുത്തു എന്നും, എങ്ങനെ വാർഡുകളിൽ മെമ്പർ മാർ അറിയാതെ ആരുടെ നിർദ്ദേശ പ്രകാരം വിതരണം ചെയ്തു എന്നും, സായിഗ്രാമത്തിനു അടുത്ത് പോലും അല്ലാത്ത കാരമൂട് വാർഡിൽ എങ്ങനെ കിറ്റുകൾ കൊടുത്ത് എന്നും സമരക്കാർ ചോദിച്ചു കൊണ്ടാണ് മെമ്പർ മാർ സമരം ചെയ്യുന്നത്. ഇന്നത്തെ റിലേ സത്യാഗ്രഹം കെപിസിസി മെമ്പർ M. A. ലത്തീഫ് ഉൽഘാടനം ചെയ്തു.. പ്രതിപക്ഷ നേതാവ് K. S അജിത്‌കുമാർ അധ്യക്ഷൻ ആയിരുന്നു, കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് S. ഹാഷിം സന്നിഹിതനായിരുന്നു. വരുന്ന തിങ്കൾ യൂത്ത് കോൺഗ്രസ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.