ആറ്റിങ്ങലിൽ “ലൈഫ് ഭവന നിർമ്മാണ പദ്ധതി” ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും, ഭൂരഹിതർക്കും ആഗസ്ററ് 1 മുതൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ, സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുകൾ ഉണ്ട്. ഇതു പ്രകാരം അപേക്ഷിക്കുന്ന ഗുണഭോക്താക്കളെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒൻപത് ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ച് പട്ടികയിൽ ഉൾപ്പെടുത്തും.
കോവിഡിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ അപേക്ഷകൾ നൽകുവാനും, സ്വീകരിക്കുവാനും പാടുള്ളു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞാൽ പിന്നീട് പുതിയ അപേക്ഷ സമർപ്പിക്കാൻ കഴിയില്ല എന്നതിനാൽ തദ്ദേശ സ്ഥാപനങ്ങൾ വ്യാപകമായ പ്രചാരണം നൽകുകയും, അർഹരായ എല്ലാവരും അപേക്ഷ സമർപ്പിച്ചു എന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് അഡ്വ. ബി. സത്യൻ MLA അറിയിച്ചു.
ഭവനരഹിതരായ ആരും തന്നെ കേരളത്തിൽ ഉണ്ടാകരുതെന്ന സർക്കാരിൻ്റെ ദൃഢ നിശ്ചയത്തിൻ്റെ ഫലമാണ് ലൈഫ് ഭവന നിർമ്മാണ പദ്ധതി. ലൈഫ് പദ്ധതിയുടെ ഒന്നും, രണ്ടും ഘട്ടങ്ങളിലായി രണ്ടു ലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ഭവനമൊരുങ്ങുന്നത്. എന്നാൽ അവിടെയും നിർത്താതെ, ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ അർഹരായ മുഴുവൻ ആളുകൾക്കും വീടു നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നും അഡ്വ. ബി. സത്യൻ MLA പറഞ്ഞു.
FACEBOOK UPLOAD
വരയുടെ ഇന്ദ്രജാലക്കാഴ്ചയൊരുക്കി ആറ്റിങ്ങലിൽ ART CENTER
https://www.facebook.com/varthatrivandrumonline/videos/3076835842437390/