പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്ന നയത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് കെ എസ് യു പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

0
177

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്ന നയത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് കെ എസ് യു വർക്കല നിയോജകമണ്ഡലം കമ്മിറ്റി നാവായിക്കുളം പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം ആർ നിസാർ ഉദ്‌ഘാടനം ചെയ്തു.കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം ,നിയോജകമണ്ഡലം പ്രസിഡന്റ് അമീസ് ജലാൽ ,സുഹൈൽ ആലംകോട് ,ശ്രീഹരി കല്ലമ്പലം, അഫ്സൽ കടയിൽ, ഫയാസ് ,ഷനീർ തുടങ്ങിയവർ പ്രസംഗിച്ചു.