നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സിയിൽ എം പാനൽ കണ്ടക്ടറായിരിക്കേ ഒരു വർഷം മുമ്പ് ഹൃദ്രോഗ ബാധിതനായി അന്തരിച്ച കമുകിൻകോട് സ്വദേശിയായ എം പാനൽ കണ്ടക്ടർ എസ്.വി.അനിൽകുമാറിൻ്റെ മകളുടെ വിദ്യാഭ്യാസത്തിന് തുടർസഹായമൊരുക്കി സഹപ്രവർത്തകർ മാതൃകയായി. അനിലിൻ്റെ മരണത്തെ തുടർന്ന് ഏകമകൾ അനാമികയുടെ പേരിൽ സഹപ്രവർത്തകർ ചേർന്ന് സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കുടുംബത്തിന് കൈമാറിയിരുന്നു. തുടർന്ന് എല്ലാ മാസവും അസോസിയേഷൻ്റെ നേതൃത്വത്തിൽ അനാമികക്ക് തുടർസഹായം ഒരുക്കി വരുന്നു. മറ്റ് സാമ്പത്തിക വരുമാനങ്ങളില്ലാത്ത അനിലിൻ്റെ മകൾ അനാമിക ഇനി എട്ടാം ക്ലാസ്സിലേക്ക്. ഹൈസ്കൂളിലേക്ക് കടക്കുന്ന അനാമിക്ക് കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ സ്പർശം ഫണ്ടിൽ നിന്ന് അനുവദിച്ച സഹായധനം ജനറൽ സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ നെയ്യാറ്റിൻകരയിൽ നടന്ന ചടങ്ങിൽ വച്ച് കൈമാറി. എം.എൽ.എ മാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, ഹീബ, കെ.കെ.ഷിബു,വി.കേശവൻകുട്ടി, എൻ.എസ്.ദിലീപ്, സോണൽ ഓഫീസർ ഉദയകുമാർ, ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ ജേക്കബ് സാം ലോപ്പസ്, എ.ടി.ഒ.മാരായ മുഹമ്മദ് ബഷീർ, ബി.അനിൽകുമാർ, ഭദ്രൻ, ജോയ് മോൻ, ലാൽ, സജീവ്, ശബരീനാഥ് രാധാകൃഷ്ണൻ ട്രേഡ് യൂണിയൻ പ്രതിനിധികളായ സുശീലൻ മണവാരി, എൻ.കെ.രഞ്ജിത്ത്, എൻ.എസ്.വിനോദ് ,സാബു, വി.അശ്വതി, എസ്.ശ്യാമള, മുൻ എ.ടി.ഓ. പള്ളിച്ചൽ സജീവ് എന്നിവരും അനിൽകുമാറിൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. അനാമികക്കുള്ള പ്രതിമാസ തുടർസഹായം തുടരാനാണ് യൂണിറ്റിൻ്റെ തീരുമാനമെന്ന് സെക്രട്ടറി ജി.ജിജോ അറിയിച്ചു.