കിളിമാനൂർ: കെ എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ചലഞ്ച് അധ്യാപകർ ഏറ്റെടുക്കുന്നു. ഉപജില്ലാതല ഉദ്ഘാടനം അഡ്വ.ബി സത്യൻ എം എൽ എ ഇന്ന് ഉച്ചയ്ക്ക് 12ന് വാലഞ്ചേരി കെ എൻ ഷിബുവിൻ്റെ 40 സെൻ്റ് കൃഷിയിടത്തിൽ നിർവ്വഹിക്കും.പച്ചക്കറി, വാഴ,മരച്ചീനി, ചേന, ചേമ്പ് എന്നിവ കൃഷി ചെയ്യും. ഉപജില്ലയിലെ അധ്യാപകരുടെ വീടുകളിലും പറമ്പിലുമായി ഇതിനോടകം തന്നെ വിവിധ കൃഷികൾ ആരംഭിച്ചു.അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി കൃഷിക്കുള്ള സഹായങ്ങളും സംശയങ്ങൾക്ക് മറുപടിയും വിദഗ്ദരുടെ സഹായത്തോടെ നൽകി വരുന്നു.