കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണയും പ്രതിക്ഷേധയോഗവും സംഘടിപ്പിച്ചു

0
278

കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളയിൽമൂല 4-ാം വാർഡിൽ തിനവിള സാമൂഹികക്ഷേമ വകുപ്പ് കേന്ദ്രം , ക്രഷ്, മഹിളാസമാജം എന്നിവ പ്രവർത്തിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ ബലക്ഷയം മൂലം തൊട്ടടുത്ത വീട്ടിലാണ് വാടകയ്ക്ക് പ്രവർത്തിച്ച് വരുന്നത്.കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഇപ്പോൾ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അധികാരികളും വാർഡ് മെമ്പറും ഇടപെട്ട് പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് നിർമ്മിക്കന്നതിന് വേണ്ടി പദ്ധതിയിട്ടിരിക്കുകയാണ്. ഇതൊരു ജനവാസ മേഖയാണ്. ഈ പ്ലാന്റ് ഇവിടെ പ്രവർത്തന മായാൽ അന്തരീക്ഷമലീനീകരണം മൂലം ശ്വാസകോശ രോഗങ്ങളും അർബുദം മുതലായ രോഗങ്ങൾ മൂലം സ്ഥലവാസികൾ ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും ഇതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ നേതൃത്വം വഹിച്ച് ധർണയും പ്രതിക്ഷേധയോഗവും സംഘടിപ്പിച്ചത്.ഈ യോഗത്തിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് മധുസൂദനൻ നായർ, സഹകരണ സംഘം പ്രസിഡന്റ് ജോഷ് (ബൈജു) യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനൂപ് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോകൻ ,ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എ കെ നഗർ സുനിൽ കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കൃഷ്ണൻകുട്ടി ,സേവാ ദൽ മണ്ഡലം പ്രസിഡൻറ് ഷിബു.സന്തോഷ് കീഴാറ്റിങ്ങൽ, മുൻ വാർഡ് മെമ്പർ എന്നിവർ പങ്കെടുത്തു.