കല്ലൂർ ഗവ.യുപി സ്കൂളിൽ കോവിഡ് – 19 ന്റെ നിബന്ധനകൾക്ക് വിധേയമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. HM ഷെമീനാ ബീഗം പതാക ഉയർത്തി. ഓൺലൈൻ റാലിയും കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ഓൺലൈൻ റാലി PTA പ്രസിഡന്റ് എം.എ . ഉറൂബ് ഉദ്ഘാടനം ചെയ്തു. ഓൺലൈനിലൂടെ കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ശുചീകരണ പ്രവർത്തനവും നടന്നു. സ്റ്റാഫ് സെക്രട്ടറി ഗോപകുമാർ, SMC ചെയർമാൻ ബാലമുരുകൻ, അധ്യാപകരായ മാഹീൻ, റംല, സാഹിറ, ലൈല, ഷീജാലത എന്നിവർ പങ്കെടുത്തു.
കോവിഡ് കാലത്ത് പാരലൽ കോളേജുകളും പ്രതിസന്ധിയിൽ
https://www.facebook.com/varthatrivandrumonline/videos/297936511493138/