സ്‌കൂളുകളിലെ പരീക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഡിവിഷനിലെ സ്‌കൂളുകൾ സന്ദർശിച്ചു. രാവിലെ നെടുങ്ങണ്ട എസ് എൻ വി ഹയർ സെക്കന്ററി സ്‌കൂളിൽ എത്തി കുട്ടികൾക്ക് സാനിറ്ററയിസർ വിതരണം ചെയുകയും അധ്യാപകർ, പരീക്ഷ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരോട് സംസാരിക്കുകയും, പരീക്ഷക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്‌തു. ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര, വിജയ് വിമൽ, എ. ആർ. അർജുൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
Home Local News പരീക്ഷകളുടെ ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം