CPIM കിഴുവിലം കൂന്തള്ളൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കിഴുവിലം പഞ്ചായത്തിലെ കോൺഗ്രസ്സ് ഭരണ നേതൃത്വത്തിൻ്റെ അഴിമതിക്കും സ്വജന പക്ഷവാതത്തിനും വികസന മുരടിപ്പിനുമെതിരെ ധർണ്ണ നടത്തി .CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം R രാമു ധർണ്ണ ഉദ്ഘാടനം ചെയ്തു.
ലക്ഷങ്ങൾ ചിലവിട്ട് പഞ്ചായത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറ യുടെ പേരിൽ അഴിമതിയും വെട്ടിപ്പും നടന്നിരിക്കുകയാണ്. ക്യാമറകൾ പ്രവത്തിക്കാതെ നിശ്ചലമായ അവസ്ഥയിലാണ്. കമ്മ്യൂണിറ്റി കിച്ചൺൻ്റെ പേരിൽ നാട്ടുകാരിൽനിന്ന് തുകയും സാധനവും ശേഖരിച്ചു എങ്കിലും അത് കോൺഗ്രസ്സിൻ്റെ പേരിൽ കിറ്റുകൾ വിതരണം ചെയ്യുകയാണ് ചെയ്തത് .ആറുമാസമായി തെരുവ് വിളക്കുകൾ കത്തിക്കാത്ത നടപടിയാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. ലൈഫ് മിഷൻ അട്ടിമറിക്കപ്പെട്ടു. റോഡ് ഉൾപ്പെടെയുള്ള മറ്റ് വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയപരമായി കണ്ടുകൊണ്ട് ചെയ്യാത്ത അവസ്ഥയാണ് .പഞ്ചായത്ത് വാഹന ഉപയോഗിക്കാതെ മറ്റു വാഹനങ്ങൾ വാടകയ്ക്കെടുത്തു കോൺഗ്രസ് നേതാക്കന്മാർക്ക് സഞ്ചരിക്കാൻ നൽകുന്ന അവസ്ഥയാണ് പഞ്ചായത്തിൽ. കൈക്കൂലി നൽകി ഐ.എസ്. ഓ അംഗീകാരം കൈക്കലാക്കിയ കോൺഗ്രസ് ഭരണസമിതിയുടെ അഴിമതി വിജിലൻസ് അന്വേഷിക്കുക. ഇഷ്ടക്കാർക്ക് നിർമ്മാണ പ്രവർത്തനത്തിന് പൊതു സ്ഥലം അനുവദിക്കുന്ന ഗ്രാമപഞ്ചായത്ത് നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ സംഘടിപ്പിച്ചത് . സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് ചന്ദ്രൻ അധ്യക്ഷനായി ജില്ലാ പഞ്ചായത്തംഗം ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു സിപിഐ എം ഏരിയ സെക്രട്ടറിയേറ്റ് അംഗം വേണുഗോപാലൻ നായർ ധർണ അഭിവാദ്യം ചെയ്തു ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ. കെ ബാബു,ബിജു കുമാർ തുടങ്ങിയവർ സംസാരിച്ചു . നാലര വർഷക്കാലത്തെ കോൺഗ്രസ് അഴിമതിക്കെതിരെ എൽഡിഎഫ് എന്ന നിലയിൽ ശക്തമായ സമരം നടത്തുമെന്ന് എന്ന് സി.പി.ഐ.എം അറിയിച്ചു.