സിപിഐ എം നേതൃത്വത്തിൽ ദേശീയതലത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു. രണ്ടുലക്ഷം കേന്ദ്രങ്ങളിലാണ് പ്രതിഷേധ ദിനമായി ധർണകൾ സംഘടിപ്പിച്ചത്.
ആദായനികുതിക്കു പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ വീതം ആറുമാസത്തേയ്‌ക്ക് നല്‍കുക, ഒരാള്‍ക്ക് 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പുവേതനം ഉയര്‍ത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക,
ജോലി ഇല്ലാത്തവര്‍ക്കെല്ലാം തൊഴില്‍രഹിത വേതനം നല്‍കുക, പെട്രോൾ വില വർദ്ധനവ് പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സിപിഐഎം അഖിലേന്ത്യാതലത്തിൽ പ്രതിഷേധദിനം സംഘടിപ്പിച്ചത്.
അഞ്ചുതെങ്ങ് പുത്തൻനട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 22 സ്ഥലങ്ങളിൽ ധർണകൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എസ് പ്രവീൺ ചന്ദ്ര, ബി എൻ സൈജു രാജ്, കെ ആർ നീലകണ്ഠൻ, എൽ.ഗീതാകുമാരിആർ. ശ്രീബുദ്ധൻ എന്നിവർ നേതൃത്വം നൽകി.