പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തട്ടത്തുമല വാർഡിൽ 2ഉം, പറണ്ടക്കുഴി വാർഡിൽ 1ഉം, ഷെഡിക്കട വാർഡിൽ 1ഉം എന്ന ക്രമത്തിലായിരുന്നു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരുടെയെല്ലാം പരിശോധന ഫലം ഇപ്പോൾ നെഗറ്റീവ് ആയിട്ടുണ്ട്.
പോസിറ്റീവ് ആയവരുമായി സമ്പർക്കം പുലർത്തിയവർക്ക് സ്രവ പരിശോധന നടത്തിയിരുന്നു. ജൂലൈ 27, ആഗസ്റ്റ് -4 എന്നീ ദിവസങ്ങളിൽ നടത്തിയ RTPCR ടെസ്റ്റിൻ്റെ ഫലം പൂർണ്ണമായും വന്നു. എല്ലാം നെഗറ്റീവ് ആണ്. 68, 40 എന്നീ ക്രമത്തിൽ RTPCRഉം, 10ആൻ്റിജൻ ടെസ്റ്റും നടത്തി. ആകെ 118 പേരെ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതിൽ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉൾപ്പെട്ടിരുന്നു. എല്ലാവരുടേയും ഫലം നെഗറ്റീവയതോടെ വ്യാപന ഭീതി ഒഴിവായിട്ടുണ്ട്. എന്നാൽ എല്ലാവരും ജാഗ്രത പാലിയ്ക്കേണ്ട സമയമാണ് എന്നും. എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങളും, ഇതിനകം സ്വീകരിച്ചു കഴിഞ്ഞു എന്നും Adv ബി സത്യൻ MLA അറിയിച്ചു.
ആ 10 കോടിയിൽ നിങ്ങളുടെ കുഞ്ഞുങ്ങളുണ്ടോ
https://www.facebook.com/varthatrivandrumonline/videos/3176968142341173/