ചിറയിൻകീഴ് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

0
6039

ആറ്റിങ്ങൽ: കരൾ രോഗ ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിറയിൻകീഴ് സ്വദേശിയായ യുവാവ്  കോവിഡ് ബാധിച്ച് മരിച്ചു. ചിറയിൻകീഴ്, മുടപുരം വക്കത്തുവിള പുത്തൻവിള വീട്ടിൽ പരേതനായ ഗോപലൻ, ലളിത ദമ്പതികളുടെ മകൻ മുരുകൻ (46 )ആണ് മരിച്ചത്. ഇദ്ദേഹം സി.പി.എം.മുടപുരം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ്. ഭാര്യ: ആതിര. പി.വി, സഹോദരങ്ങൾ:  കൃഷ്ണകുമാരി, അംബിക (മുൻ കിഴുവിലം പഞ്ചായത്ത് അംഗം).




സംസ്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ നടന്നു. രണ്ട് വർഷമായി കരൾ രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.



COVID UPDATE 24-07-2020

https://www.facebook.com/varthatrivandrumonline/videos/967419423773898/