ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആസ്തി – വികസന പദ്ധതി 2019-20 ൽ ഉൾപ്പെടുത്തി, 5 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതിയായി. ആറ്റിങ്ങൽ നഗരസഭയിലും ഒൻപത് പഞ്ചായത്തുകളിലുമായി 19 പ്രവൃത്തികൾക്കാണ് അനുമതി ലഭ്യമായത്.
പ്രവൃത്തികൾ വിശദമായി:
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അsയ മൺ പ്രാഥമിക ആരോഗ്യ കേന്ദ്രം മന്ദിര നിർമ്മാണം – 60 ലക്ഷം, ആറ്റിങ്ങൽ നഗരസഭയിലെ നെടിയഴികത്ത് – ഇടയാവണം ക്ഷേത്രം റോഡ് നവീകരണം – 26 ലക്ഷം, മേലാറ്റിങ്ങൽ – കൊന്നറയ്ക്കൽ റോഡ് നവീകരണം – 47.50 ലക്ഷം, മണമ്പൂർ പഞ്ചായത്തിലെ പെരുംകുളം- മാടമ്പള്ളിക്കോണം റോഡ് നവീകരണം – 18 .61 ലക്ഷം, കടുവയിൽ ക്കോണം – മേലേവിള ക്ഷേത്രം റോഡ് നവീകരണം – 41.28 ലക്ഷം, കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ- കട്ടപ്പറമ്പ്- ശിവൻകോവിൽ റോഡ് നവീകരണം – 36.40 ലക്ഷം, വഞ്ചിയൂർ വൈദ്യശാല – കൃഷ്ണൻ കോവിൽ- തൈക്കാട്ടുകോണം – പ്ലാവറക്കോണം റോഡ് നവീകരണം – 25 ലക്ഷം, പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂർ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ചുറ്റുമതിൽ നിർമ്മാണം – 15 .40 ലക്ഷം, നഗരൂർ പഞ്ചായത്തിലെ കല്ലിംഗൽ – കുടവൂർക്കോണം – പറങ്കിമാംവിള റോഡ് നിർമ്മാണം – 16.66 ലക്ഷം, നഗരൂർ ലക്ഷം വീട് – താന്നിയിൽ റോഡ് നിർമ്മാണം – 10 ലക്ഷം, പ്ലാവൂർക്കോണം – മലയത്ത് വിള- കടവിള അംഗൻ വാടി റോഡ് നിർമ്മാണം – 18.35 ലക്ഷം, ഒറ്റൂർ പഞ്ചായത്തിലെ നീറുവിള ഇൻഡോർ സ്റ്റേഡിയം നിർമ്മാണം (മൂന്നാം ഘട്ടം) – 50 ലക്ഷം, വടശ്ശേരിക്കോണം വോളിബോൾ കോർട്ട് നിർമ്മാണം – ( രണ്ടാം ഘട്ടം) – 14 ലക്ഷം, കിളിമാനൂർ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാന്റിൽ ടോയ്ലറ്റ് നിർമ്മാണം – 18.47 ലക്ഷം, പുളിമാത്ത് പഞ്ചായത്തിലെ കാട്ടുംപുറം അംഗൻവാടി മന്ദിരം – 15 ലക്ഷം, കിളിമാനൂർ പഞ്ചായത്തിലെ കൈലാസം – മേച്ചേരി ഇടവഴി റോഡ്- 16.88 ലക്ഷം, ചെറുന്നിയൂർ പഞ്ചായത്തിലെ അച്ചുമ്മാമുക്ക് – പുളിയത്ത് റോഡ്- 15.20 ലക്ഷം, തെറ്റിക്കുളം – പൊന്നമ്പി റോഡ്- 35.76 ലക്ഷം, വക്കം പഞ്ചായത്തിലെ യു.പി.സ്കൂൾ മന്ദിര നിർമ്മാണം – 30 ലക്ഷം എന്നീ പ്രവൃത്തികൾക്ക് ആസ്തി വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് ,നിർമ്മാണം പൂർത്തീകരിക്കുമെന്ന് അഡ്വ: ബി.സത്യൻ എം.എൽ.എ വാർത്താകുറിപ്പിൽ അറിയിച്ചു