ഇടുക്കി രാജമലയിലെ രക്ഷാ ദൗത്യങ്ങൾക്ക് അഞ്ചുതെങ്ങ് സാന്നിധ്യം

0
1782

ഇടുക്കി മൂന്നാർ രാജമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങളിൽ പങ്കാളിയായി അഞ്ചുതെങ്ങ് സ്വദേശിയും. അഞ്ചുതെങ്ങ് മാമ്പള്ളി ബത്ലഹേമിൽ റീബു ആബേലാണ് ഈ ഉദ്യമത്തിൽ പങ്കാളിയായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ സിൽവർ ഹിൽസ് അഡ്വഞ്ചർ സൊസൈറ്റിയിൽ നിന്നും അംഷിദ് ആണ് റീബുവിനെ രക്ഷാ ദൗത്യങ്ങൾക്കായ് തന്റെ വാഹനവുമായ് എത്തുവാൻ കഴിയുമോ എന്ന ആവശ്യം മുന്നോട്ട് വച്ചത്.

തുടർന്നാണ് ഇടുക്കിയിലെ നിലവിലെ സാഹചര്യങ്ങളെ പറ്റിയും അവിടെ തനിക്ക് എന്ത് സഹായം നൽകുവാൻ കഴിയും എന്ന കാര്യങ്ങളെ പറ്റി റീബു തിരിച്ചറിയുന്നത്. ഗവണ്മെന്റിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഇത്തരം ഒരു ഉദ്യമത്തിന് വേണ്ടി തങ്ങളെ ബന്ധപ്പെട്ടിരിക്കുന്നത് എന്നത് മനസ്സിലാക്കിയ റീബുവിനെ ബന്ധപ്പെട്ടവരുടെ അടിയന്തിര ഇടപെടലുകളിലൂടെ എല്ലാ നടപടികളും പൂർത്തിയാക്കി അടിയന്തിരമായി പുറപ്പെടുകയായിരുന്നു.





ആറ്റിങ്ങൽ ബൈപാസ്, സർക്കാരും ദേവസ്വം ബോർഡും തുറന്ന പോരിലേയ്‌ക്കോ ?

https://www.facebook.com/varthatrivandrumonline/videos/1270817516595502/