മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

0
2824

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. നാലുമണിയോടെയാണ് ശിവശങ്കരന്‍ തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബ്ലിൽ എത്തിയത്. ഇവിടെ വച്ചാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.




സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ചില തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. സ്വര്‍ക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാം എന്ന് മൊഴി നല്‍കിയത് സരിത്ത് മാത്രമാണ്. സന്ദീപും സ്വപ്‌നയും സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയില്ലെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്.