കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലം പരവൂർ പൂതക്കുളം സ്വദേശിയായ രാധാകൃഷ്ണൻ(56) ആണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഹൃദ്‌രോഗിയായിരുന്ന ഇദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ് എന്നായിരുന്നു ആദ്യം ബന്ധുക്കൾ കരുതിയത്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നതായി വ്യക്തമായത്. ഇദ്ദേഹത്തിന് രോഗം ബാധിച്ച ഉറവിടം വ്യക്തമായിട്ടില്ല.