തിരുവനന്തപുരത്ത് റെയിൽവേ ഹോസ്പിറ്റൽ ലാബ് സൂപ്രണ്ട് ദിവ്യ(42) വയസ്സ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു . ഇന്ന് വൈകുന്നേരം അഞ്ചുമണിവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. അതിനുശേഷം എല്ലാവരും പോയതിനു ശേഷമാണ് കൃത്യം നടന്നിരിക്കുന്നത്. കൊറോണാ കാലഘട്ടത്തിൽ പുതുതായി സജ്ജമാക്കിയ സജ്ജമാക്കിയ ലാബിൽ ആണ് തൂങ്ങി മരിച്ചത് .
നൈറ്റ് ഡ്യൂട്ടിയിൽ ഉള്ളവർ വൈകുന്നേരത്തെ ഷിഫ്റ്റിനായി സ്റ്റാഫുകൾ എത്തിച്ചേർന്നപ്പോൾ പുതിയ ലാബ് അടച്ച നിലയിൽ കാണപ്പെട്ടു. തുടർന്ന് അന്വേഷിച്ചപ്പോൾ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി മനസിലായി തുടർന്ന് വാതിൽ ചവിട്ടി പൊളിച്ചു. നോക്കിയപ്പോൽ ദിവ്യ അകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു കൂടുതൽ കാരണങ്ങൾ അറിവായിട്ടില്ല .പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.