പുതിയ അധ്യയന വര്‍ഷത്തിൽ ഓണ്‍ലൈന്‍ ക്ലാസുകൾക്ക് തുടക്കമായി. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യായാണ് സ്കൂളുകൾ തുറക്കാതെ ക്ലാസുകൾ തുടങ്ങിയത്. ഫസ്റ്റ് ബെൽ എന്ന പേരിൽ വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകൾ. രാവിലെ എട്ടര്യ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആമുഖത്തോടെയാണ് ക്ലാസുകൾ തുടങ്ങിയത്. ഒത്തുചേർന്നും അടുത്തിടപഴകിയുമുള്ള ക്ലാസുകൾ കുറേക്കാലത്തേക്ക് വേണ്ടെന്നുവെയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപനത്തിന്‍റെയും അധ്യായനത്തിന്‍റെയും നവമാതൃക വിജയമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആദ്യയാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് ആദ്യ പ്രക്ഷേപണം. ഒന്നുമുതൽ 12 വരെയുള്ള ക്സാസുകൾക്കായി രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. ക്ലാസുകളുടെ പുനഃസംപ്രേഷണവും ഉണ്ടാകും. ഇതിന്റെ സമയക്രമം നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിക്ടേഴ്സ് ചാനലിന് പുറമെ ഓൺലൈൻ വഴി കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാം. ഇതിനായി യൂട്യൂബിലും ക്ലാസുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പഠനത്തിന് മേൽനോട്ടം വഹിക്കും. ഓണ്‍ലൈന്‍ സംവിധാനമോ ടി.വിയോ ഇല്ലാത്തയിടങ്ങളില്‍ പി.ടി.എയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മറ്റു സംവിധാനമൊരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
അതേസമയം ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു. കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ ആറു ശതമാനമാണ്. നിലവിൽ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ താൽക്കാലികമാണെന്നും കോവിഡ് ഭീഷണി മാറുന്നതോടെ സ്കൂളുകളിൽ ക്ലാസുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം എന്നത് പുതിയ പരീക്ഷണമാണെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ചു. താഴെ പറയുന്ന കേബിൾ/ഡിഷ് നെറ്റ്വർക്കുകളിലൂടെ പ്രസ്തുത ചാനൽ ലഭ്യമാണ്.
വീഡിയോകോൺ D2h – 642
ഡിഷ് ടിവി – 642
ഏഷ്യാനെറ്റ് ഡിജിറ്റൽ- 411
ഡെൻ നെറ്റവർക്ക് -639
കേരള വിഷൻ – 42
സിറ്റി ചാനൽ- 116
ടാറ്റ സ്കൈ- 1899
സൺ ഡയറക്ട്- 793
ക്ലാസ് സമയ വിവരം:
⭐+2 ക്ലാസ്: 8.30AM-10.30AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (തിങ്കൾ-വെള്ളി)
⭐ഒന്നാം ക്ലാസ്: 10.30AM-11.00AM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 08.00AM (ശനി, ഞായർ)
⭐പത്താം ക്ലാസ്: 11.00AM-12.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 05.30PM (തിങ്കൾ-വെള്ളി)
⭐രണ്ടാം ക്ലാസ്: 12.30PM-01.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 09.00AM (ശനി), 09.30AM (ഞായർ)
⭐മൂന്നാം ക്ലാസ്: 01.00PM-01.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 10.30AM (ശനി, ഞായർ)
⭐നാലാം ക്ലാസ്: 01.30PM-02.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 11.30AM (ശനി), 12.00PM (ഞായർ)
⭐അഞ്ചാം ക്ലാസ്: 02.00PM-02.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 12.30PM (ശനി), 01.30PM (ഞായർ)
⭐ആറാം ക്ലാസ്: 02.30PM-03.00PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 02.00PM (ശനി), 02.30PM (ഞായർ)
⭐ഏഴാം ക്ലാസ്: 03.00PM-03.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 03.00PM (ശനി), 04.00PM (ഞായർ)
⭐എട്ടാം ക്ലാസ്: 03.30PM-04.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 04.30PM (ശനി), 05.00PM (ഞായർ)
⭐ഒൻപതാം ക്ലാസ്: 04.30PM-05.30PM (തിങ്കൾ-വെള്ളി) & പുനഃസംപ്രേഷണം 07.00PM (ശനി), 07.30PM (ഞായർ)
ഷെഡ്യൂൾ മാറ്റങ്ങൾക്ക് വിധേയം; വിശദ വിവരങ്ങൾക്ക് www.kite.kerala.gov.in