തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ വീണ്ടും ആത്മഹത്യ

0
1763

തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ വീണ്ടും ആത്മഹത്യ. നെടുമങ്ങാട് ഹൗസിംഗ് ബോർഡ് കോളനിയിലെ മുരുകേശൻ (38) ആണ് ആത്മഹത്യ ചെയ്തത്. മെഡിക്കൽ കോളജിൽ ഇന്നേദിവസം നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് നിരീക്ഷണ വാർഡിൽ ഇന്ന് രാവിലെയാണ് നെടുമങ്ങാട് ആനാട് സ്വദേശിയായ ഉണ്ണി (33) ആത്മഹത്യ ചെചെയ്തത്. ഇതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് മറ്റൊരു ആത്മഹത്യ കൂടി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.

അതേസമയം, ആശുപത്രിയിൽ നിരീക്ഷണത്തിൽ വീഴ്ച സംഭവിക്കുന്നുണ്ടെന്നാണ് ആരോപണം ശക്തമാകുന്നുണ്ട്.