സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉടൻ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

0
5202

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഉടൻ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വിഷയം വീണ്ടും ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും.

കേരളത്തിൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ വീണ്ടും സമ്പൂർണലോക്ക്ഡൗൺ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ‌