തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു

0
4458

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര വാർഡ് കണ്ടൈൻമെൻറ് സോൺ ആയി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

കൂടാതെ പനവൂർ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര , ആട്ടുകാൽ, പനവൂർ വാഴോട് എന്നീ വാർഡുകളും തിരുവനന്തപുരം കോർപ്പറേഷനു കീഴിലുള്ള ചെറുവയ്ക്കൽ, ഉള്ളൂർ, ഞാണ്ടൂർകോണം, പൗഡികോണം എന്നീ വാർഡുകളും കണ്ടെയിൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.



COVID UPDATE 31/07/202

https://www.facebook.com/varthatrivandrumonline/videos/745592816204523/