മഹാരാഷ്ട്രയിൽ 714 പോലീസുദ്യോഗസ്ഥർക്കു കോവിഡ് 19

0
418

മുംബൈ : മഹാരാഷ്ട്രയിൽ 714 പോലീസുദ്യോഗസ്ഥർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 648 പേർ ചികിത്സയിലാണ്. 61  പേർ രോഗമുക്തരായി. 5 ഉദ്യോഗസ്ഥർ രോഗബാധയെത്തുടർന്നു മരണപെട്ടു. മഹാരാഷ്ട്രയിൽ  രോഗബാധിതരുടെ എണ്ണം ഇതോടെ 19000 കടന്നു. മരണസംഖ്യ 700 കടന്നു.

രാജ്യത്തു പുതിയ 3320 കൊറോണ പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 59,662 ആയി ഉയർന്നു. 39,834  പേർ  ഇപ്പോൾ ചികിത്സയിലാണ്. 1981 പേർ രോഗബാധയെത്തുടർന്നു മരണമടഞ്ഞു.