ജീവനക്കാരന് കോവിഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

0
847

തിരുവനനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

മന്ത്രിയുടെ വീട്ടിലെയും ഓഫീസിലെയും ജീവനക്കാരെ മുഴുവന്‍ ചൊവ്വാഴ്ച ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ഔദ്യോഗിക വസതിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയില്‍ മന്ത്രിയുടെ ഫലം നെഗറ്റീവ് ആയിരുന്നു. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരിക്ക് ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തില്‍ പോകാൻ  മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.