വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചെന്ന പരാതിയിൽ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിംഗ് ചുദാസാമയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. എതിർ സ്ഥാനാർത്ഥിയുടെ പരാതിയെ തുടർന്നാണ് ഹൈക്കോടതി നടപടി. 327 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഭൂപേന്ദ്ര സിംഗിന്റെ വിജയം. വോട്ടെണ്ണല്‍ സമയത്ത് ഇയാള്‍ നിയമവിരുദ്ധമായി ഇടപെട്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും പരാതിക്കാരൻ ആരോപിച്ചു. ഭൂപേന്ദ്രസിംഗിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സംസ്ഥാനത്തെ ബിജെപിക്കും സര്‍ക്കാറിനും തിരിച്ചടിയായി.