സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു

0
1305

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലുപേർ മരിച്ചു. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, കൊല്ലം സ്വദേശികളുടെ മരണം കോവിഡ് ബാധ കാരണമാണെന്ന് കണ്ടെത്തി.

കാർസർഗോഡ് അണങ്കൂർ സ്വദേശിയായ ഹൈറുന്നിസ (48) ആണ് മരിച്ചത് ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇവർക്ക് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമല്ല. രണ്ടു ദിവസം മുൻപാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.



കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കല്ലായി സ്വദേശിയായ കോയ (57) ആണ് കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.  ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.

കണ്ണൂർ വിളക്കോട്ടൂർ സ്വദേശി സദാനന്ദൻ (60) മരിച്ചത് ഇന്നലെയാണ്. ഇയാൾക്ക് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമല്ല. ഹൃദയ സംബന്ധമായ അസുഖത്തിന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുര സ്വദേശിനി റഹിയാനത്ത് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീണ് ആണ് മരണ സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 49 ആയി.