ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 8.40 ഓടെയാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. കാർഡിയോ തൊറാസിക് വാർഡിലാണ് അദ്ദേഹം. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ….