തിരുവനന്തപുരത്ത് വീണ്ടും കോവിഡ് മരണം

0
2877

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസാ വർഗീസ് (60) ആണ് മരിച്ചത്. വര്‍ഷങ്ങളായി കിടപ്പിലായിരുന്നു ട്രീസ. നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. പുല്ലുവിള കേന്ദ്രീകരിച്ച് സമ്പര്‍ക്ക രോഗബാധ വര്‍ധിച്ച സാഹചര്യത്തിലാണ് ഇവിടെ പരിശോധനകളുടെ എണ്ണം കൂട്ടിയത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.