സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. കണ്ണൂർ ജില്ലയിൽ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ്(70) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന മുഹമ്മദിനെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണമടഞ്ഞത്.
മുഹമ്മദ് ഉൾപ്പെടെ മസ്ക്കറ്റിൽ നിന്ന് മടങ്ങിയെത്തിയ നാലുപേർക്ക് ബുധനാഴ്ച കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ മകന് നേരത്തെ തന്നെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന്റെ മരണത്തോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 18 ആയി.