തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

0
4639

തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭ(42) യാണ് മരിച്ചത്. ഇവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. അസുഖ ബാധിതയായി ദീർഘനാളായി വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു പ്രശുഭ. മരണപ്പെട്ടതിന് ശേഷമാണ് ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. അതിന് പിന്നാലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.