കോവിഡിനെതിരായ ഗോവൻ വിജയത്തിനു പിന്നിലെ മലയാളി സാന്നിധ്യം നിളമോഹൻ IAS

0
507

വിനോദസഞ്ചാരമേഖലകളിലെ നൂതന പരീക്ഷണങ്ങളിലൂടെ  ടൂറിസം ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച ഗോവ. പതിനഞ്ച് ലക്ഷത്തോളം ജനസംഖ്യയുള്ളതും, പ്രതിവർഷംലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്നതുമായ ഗോവൻ  ടൂറിസത്തെ  ആശങ്കയിലാക്കി കോവിഡ് 19 എന്ന മഹാമാരിയുടെ വരവ്  എന്നാൽ ചിട്ടയും, സുതാര്യമായി ജനകീയ പ്രവർത്തനങ്ങളിലൂടെയും ഗോവ തീർത്ത കോവിഡ്  പ്രതിരോധം പ്രശംസനീയമാണ്. രാജ്യത്ത് ആദ്യ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തപ്പോൾ പതിനയ്യായിരത്തോളം ടൂറിസ്റ്റുകൾ ഗോവയിൽ ഉണ്ടായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയ മലയാളിയായ ആരോഗ്യ വകുപ്പ് സെക്രട്ടറി നിളമോഹന്റെ കോവിഡ് കാലഘട്ടത്തിലെ ചിട്ടയായ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.