ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിവേഗത്തിലാകുന്നു. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ തെറ്റിച്ചു കോവിഡ് കുതിക്കുന്നു.നീതി ആയോഗിന്റെ റിപോർട്ടുകൾ തെറ്റിച്ചുകൊണ്ട് ഇന്നലെ രോഗികൾ 67,152 ആയി. ലോക്ഡൗൺ നിബന്ധനകളിലെ ഇളവുകളാണു രോഗികൾ വർധിക്കാൻ കാരണമെന്നു വിലയിരുത്തലുണ്ട്.അടുത്ത 15 ദിവസംകൊണ്ട് ഇതേനിരക്കിൽ വർധിച്ചാൽ ഒരു ലക്ഷം പുതിയ കേസുകൾ ഉണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.