ബവ്റിജസ് കോർപ്പറേഷൻ മദ്യവിതരണത്തിനായി തയാറാക്കിയ ബവ് ക്യൂ ആപ് പദ്ധതി പൊളിഞ്ഞതോടെ ഫെയർകോഡ് ടെക്നോളജീസ് ഉടമകൾ ഓഫിസിൽനിന്ന് സ്ഥലം വിട്ടതായി റിപ്പോർട്ട്. ഇവരുടെ ഓഫിസിൽ ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിർദേശമുള്ളതായി അവർ പ്രതികരിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെയോ ഫോണിലൂടെയോ കമ്പനി അധികൃതരെ ഇപ്പോൾ ബന്ധപ്പെടാൻ കഴിയുന്നില്ല. നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മികച്ച സേവനം നൽകാൻ ആപ് നിർമാതാക്കൾ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമർശനം.
അതേസമയം ഇന്ന് ചേരുന്ന വിദഗ്ധസമിതി യോഗത്തിനുശേഷം ആപ്പ് ഒഴിവാക്കാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ബെവ്ക്യൂ ആപ്പ് സർക്കാരിന് ഒരു “ആപ്പോ” …?
https://www.facebook.com/varthatrivandrumonline/videos/1137886113232925/