ആറ്റിങ്ങൽ: നാൽപത് ദിവസങ്ങൾക്ക് ശേഷം ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിൽ നിന്നും ബസ് സർവ്വീസ് നടത്തി. രാവിലെ 8.40 ന് സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം സെക്രട്ടറിയേറ്റിലേക്ക് യാത്രക്കാരുമായി ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് യാത്ര പുറപ്പെട്ടത്.
അണുവിമുക്തമാക്കിയ ശേഷമാണ് ബസ് സർവ്വീസ് ആരംഭിച്ചത്. നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്കും, യാത്രക്കാർക്കും സാനിറ്റൈസറേഷൻ നടത്തുകയും, മാസ്ക് വിതരണവും നടത്തി. നഗരവാസികൾ സർക്കാരിന്റെ ജാഗ്രതാ മാനദണ്ഡങ്ങൾ കർശനമായും പാലിച്ചായിരിക്കണം ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതന്നും ചെയർമാൻ അറിയിച്ചു.