സംസ്ഥാനത്ത് ഇന്ന് 4 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു

0
2154

സംസ്ഥാനത്ത് ഇന്ന് 4 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തൃശൂർ, മലപ്പുറം, കാസർകോട്, കോട്ടയം ജില്ലകളിലാണ് ഇന്ന് 4 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

മലപ്പുറം, തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71). ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തിന്  മരണം സംഭവിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.




കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.




ഇരിങ്ങാലക്കുട സ്വദേശിയായ വർഗീസ്(72) തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. വർഗീസിനെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വർഗീസ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്.



കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സ്വദേശി നടുമാലിൽ ഔസേഫ് ജോർജി(83)ന് കോവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 63 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.