സംസ്ഥാനത്ത് ഇന്ന് 4 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥനായ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം. ഇദ്ദേഹത്തിന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കരിച്ചു.
പാലക്കാട് പട്ടാമ്പിയിലാണ് മറ്റൊരു മരണം റിപ്പോർട്ട് ചെയ്തത്. ഓങ്ങല്ലൂർ സ്വദേശി കോരൻ (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
എറണാകുളം ഇടപ്പള്ളിയിലാണ് മറ്റൊരു മരണം റിപ്പോർട്ട് ചെയ്തത്. തൃക്കാക്കര പൈപ്പ്ലൈൻ സ്വദേശി ദേവസി ആലുങ്കൽ(80)ആണ് മരിച്ചത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ഇദ്ദേഹം. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറത്ത് കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കോയമു(82) ആണ് കൊവിഡ് ബാധിച്ച് മരിച്ച നാലാമത് വ്യക്തി. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 29ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
FACEBOOK UPLOAD
വരയുടെ ഇന്ദ്രജാലക്കാഴ്ചയൊരുക്കി ആറ്റിങ്ങലിൽ ART CENTER
https://www.facebook.com/varthatrivandrumonline/videos/3076835842437390/