സംസ്ഥാനത്ത് ഇന്ന് 2 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു

0
2211

സംസ്ഥാനത്ത് ഇന്ന് 2 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച റുഖ്യാബി(57) ന്   കോവിഡ് സ്ഥിരീകരിച്ചു. ഇവർ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവർ നീരിക്ഷണത്തിലായിരുന്നു.



കോഴിക്കോട് പന്നിയങ്കരയിൽ ക്വാറന്റീനിൽ കഴിയവേ മരിച്ച മുഹമ്മദ് കോയക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കര മേലേരിപ്പാടത്തെ M.P മുഹമ്മദ് കോയ ആണ് മരിച്ചത്. കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്.