സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.കണ്ണൂർ 1, കാസർഗോഡ് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും വിദേശത്ത് നിന്നും വന്നതാണ്.
സംസ്ഥാനത്ത് 13 പേർ ഇന്ന് രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവർ 270. ഇനി ചികിത്സയിൽ കഴിയുന്നവർ 129 പേരാണ്. നിരിക്ഷണത്തിലുള്ളവരുടെ എണ്ണം 55590 പേരായി കുറഞ്ഞിട്ടുണ്ട്.