ഹയർസെക്കന്ററി മൂല്യ നിർണയം ഇന്നുമുതൽ

0
549

സംസ്ഥാനത്ത് ഹയർസെക്കന്ററി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഇന്നുമുതൽ ആരംഭിക്കും. ലോക്ക്ഡൗൺ മൂലം മൂല്യനിർണ്ണയം നടത്താനാകാതെ സ്ഥിതിയായിരുന്നു. ഇത്‌ വിദ്യാർത്ഥികളുടെ തുടർവിദ്യഭ്യാസത്തെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് മൂല്യനിർണയം ആരംഭിക്കാൻ വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചത്. 92 ഓളം മൂല്യനിർണയ ക്യാമ്പുകളിലായി 20000 ൽ പരം അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കുക. കോവിഡ് പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ മാനദണ്ടങ്ങളോടെയാവും മൂല്യനിർണയ ക്യാമ്പുകൾ പ്രവർത്തിക്കുക. അതേസമയം ലോക് ഡൗൺ കാലത്തെ മൂല്യനിർണയത്തിനെതിരെ പ്രതിഷേധവുമായി ചില സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്.