വർക്കല ബിയർ പാർലറിൽ സംഘർഷം യുവാവിനെ കുത്തിയ പ്രതി പോലീസ് പിടിയിൽ

0
92

 

വർക്കല പഴയ ചന്തയ്ക്ക് സമീപമുള്ള ബിയർ പാർലറിന് മുന്നിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു.വർക്കല ശ്രീനിവാസപുരം മന്നാനിയ കോളേജിന് സമീപം ഷീജ മൻസ്സിലിൽ റഷീദ് മകൻ ഷിജുവിനാണ് (34)കുത്തേറ്റത്. ബിയർ പാർലറിൽ വെച്ചുണ്ടായ തർക്കത്തിന്റെ പേരിൽ വർക്കല രഘുനാഥപുരം കുന്നിൽവീട്ടിൽ ബാബുരാജേന്ദ്രപ്രസാദിന്റെ മകൻ ബിനുവാണ് (51)ഷിജുവിനെ കുത്തി പരിക്കേൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി.ആക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ വർക്കല ഡിവൈഎസ്പി സിജെ മാർട്ടിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ വർക്കല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അബ്ദുൽ ഹക്കീം,അഭിഷേക് എസ് , ഗ്രേഡ് എസ് ഐ ഫ്രാങ്ക്ലിൻ,എ എസ് ഐ ലിജോ ടോം ജോസ്,എസ് സി പി ഒ മാരായ റിയാസ്,വിജു, ഷിബു മോൻ, സിപിഒ മാരായ സുരേഷ് കുമാർ, നിജിമോൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്.