കുപ്രസിദ്ധ ഗുണ്ട വാള ബിജു ഗുണ്ടാ ആക്ട് പ്രകാരം പിടിയിൽ

0
95

 

കല്ലമ്പലം: കുപ്രസിദ്ധ ഗുണ്ട കാപ്പ നിയമ പ്രകാരം അറസ്റ്റിൽ. മാവിൻമൂട് അശ്വതി ഭവനിൽ വാള ബിജു എന്നറിയപ്പെടുന്ന ബിജു (48)നേയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഉടനീളം പ്രതിക്ക് എതിരെ കേസുണ്ട്. കല്ലമ്പലം പോലീസ് സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം, വീട് ആക്രമിച്ച് ബലാത്സംഗ ശ്രമം, എ.ടി.എം കവർച്ച, പോക്സോ ഉൾപെടെ കേസുകൾ നിലവിൽ ഉണ്ട്. ഇതിനെ തുടർന്ന് ആണ് സാമൂഹ്യ വിരുദ്ധ നിയന്ത്രണ നിയമ പ്രകാരം ബിജുവിനെ അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ ആക്കിയത്. 2011 ൽ മാവിൻമൂട്ടിൽ സ്ത്രീകൾ മാത്രം ഉള്ള വീട്ടിൽ കതക് പൊളിച്ചു കടന്ന് വാൾ കാട്ടി അതിക്രമം കാണിച്ച സംഭവത്തിലും, ഡീസൻ്റ് മുക്ക് സ്വദേശിയെ ആട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, 2012 പുല്ലൂർമുക്ക് വഴുതാണി കോളനിയിൽ വീട് ആക്രമിച്ച് സ്ത്രീയെ ഉപദ്രവിച്ച കേസിലും, 2013 ൽ കല്ലമ്പലത്ത് ഹോട്ടലിൽ വാൾ കാട്ടി ഗുണ്ടാ പിരിവ് നടത്തിയ സംഭവത്തിലും പുല്ലൂർമുക്കിൽ ബൈക്ക് കവർന്ന സംഭവത്തിലും തടയാൻ ശ്രമിച്ച ഉടമയെ ആക്രമിച്ച സംഭവത്തിലും 2014 ൽ കൂട്ടാളികളും ചേർന്ന് മാവിന്മൂട്ടിൽ വീട് ആക്രമിച്ച സംഭവത്തിലും 2014 ൽ കല്ലമ്പലം കോർപറേഷൻ ബാങ്ക് , എസ്.ബി.ഐ എന്നിവയുടെ എ.ടി.എം കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിലും 2015 ൽ പ്രസിഡൻ്റ് മുക്കിൽ സ്ത്രീയെ മാനഭംഗപ്പെടുതതാൻ ശ്രമിച്ച കേസിലും, തോട്ടക്കട് വെച്ച് ഇരുപത് കാരനെ കൊലപെടുതുവൻ ശ്രമിച്ച സംഭവത്തിലും 2018 സ്വന്തം മകളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലും 2019 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലും, കൈ കുഞ്ഞിൻ്റെ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിലും 2021എൽ മുത്താനയിൽ സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിലും 2022 ൽ മരുതിക്കുന്നിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ഇയാള് പ്രതിയാണ്. കല്ലമ്പലം സി. ഐ.വിജയരാഘവൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി.