രാജ്യത്ത് കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് വാക്സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമാണ് ഉപാധികളോടെ അനുമതി നൽകിയത്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി.) കോവാക്സിന്റെ അടിയന്തര ആവശ്യത്തിനുള്ള ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ ഉള്ള അനുമതിക്ക് ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ അംഗീകരിച്ചു. ഡി.സി.ജി.ഐ.യുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്സിൻ വിതരണം ചെയ്യാനാകും.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനു പിന്നാലെ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിനും വിദഗ്ധസമിതിയുടെ ശുപാർശ ലഭിച്ചിരുന്നു. സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിർമിക്കുന്ന റഷ്യയുടെ സ്ഫുട്നിക്-അഞ്ച് എന്നീ വാക്സിനുകളും അനുമതി കാക്കുകയാണ്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും ഉന്നതാധികാര സമിതി നൽകിയിട്ടുണ്ട്.
ശിവരൂപത്താൽ വിസ്മയം തീർത്ത ശില്പിയോടൊപ്പം ആഴിമലയിൽ ഗംഗാധരേശ്വര ശിവരൂപത്താൽ വിസ്മയം തീർത്ത ശില്പിയോടൊപ്പം
[fb_plugin video href=”https://www.facebook.com/107537280788553/videos/1348044715547717″ ]