തിരുവനന്തപുരത്തു നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതു കൊച്ചുവേളി റെയില്‍വേ സ്റ്റേഷൻ പരിസരത്തുള്ള ഓടയില്‍ നിന്നും.

0
148

തിരുവനന്തപുരം ചാക്കയില്‍ നിന്നു കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയതു കൊച്ചുവേളി റെയില്‍വേ സ്റ്റേഷൻ പരിസരത്തുള്ള ഓടയില്‍ നിന്നും; തട്ടിക്കൊണ്ടു പോയവര്‍ കുട്ടിയെ ഉപേക്ഷിച്ചതെന്ന് സൂചന.കൊച്ചുവെളി റെയില്‍ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ട് പോയി. കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നു തന്നെയാണ് പൊലീസിന് ലഭിക്കുന്ന വിവരം.ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതെയായത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.