തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും കാറിൽ 60 കിലോ കഞ്ചാവുമായി വില്പനയ്ക്ക് വന്ന യുവാക്കളെയും വാങ്ങാൻ എത്തിയവരേയും എക്സൈസ് പിടികൂടി. കഞ്ചാവ് വില്പനക്കായി കൊണ്ട് വന്ന നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ഇവരിൽ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയുമാണ് എക്സൈസ് സംഘം പിടികൂടിയത്.
പിടിയിലായ മുജീബ് ആണ് പ്രധാനി എന്ന് എക്സൈസ് പറഞ്ഞു. തിരുവല്ലം പാച്ചല്ലൂർ അഞ്ചാംകല്ല് ഭാഗത്ത് വെച്ചണ് സംഘം പിടിയിലായത്. ഇവരിൽ നിന്ന് 60 കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും എക്സൈസ് പിടികൂടിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.