ടി പി രാജീവൻ സാമൂഹികപ്രശ്‍നങ്ങളെ കവിതയിലൂടെ അവതരിപ്പിച്ച കവിയെന്ന് ജയമോഹൻ. സമൂഹത്തിന്റെ എല്ലാത്തരം പ്രശ്നങ്ങളെയും ഒരു പോലെ ചർച്ച ചെയ്ത കവിയായിരുന്നു ടി പി രാജീവനെന്ന് സാഹിത്യകാരൻ ജയമോഹൻ. എല്ലാ വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങളേയും തൻ്റെ കവിതകളിലൂടെ വായനക്കാർക്ക് മുൻപിൽ അവതരിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നൂവെന്നതിന് രാജീവന്റെ കൃതികൾ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയിൽ ടി പി രാജീവന് ആദരമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . തുടർന്ന് ടി പി രാജീവൻ കഥയെഴുതി രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രം പ്രദർശിപ്പിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, കവി ഒ.പി. സുരേഷ് എന്നിവർ പങ്കെടുത്തു.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373