തിരുവനന്തപുരം ∙ മ്യൂസിയത്തിനു മുന്‍പില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചു. രണ്ടു ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.പ്രതിക്കെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി. ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് പ്രഭാതസവാരിക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്. പ്രതിയുടെ പിന്നാലെ യുവതി ഓടുന്നതും വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അക്രമി കാറിൽനിന്ന് ഇറങ്ങുന്നതും വിഡിയോയിൽ കാണാം.
പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന് പരാതിക്കാരിയായ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെക്കുറിച്ചും അയാൾ ഉണ്ടാകാനിടയുള്ള സ്ഥലത്തെക്കുറിച്ചും സംഭവത്തിനു തൊട്ടുപിന്നാലെ വിവരം നൽകിയിട്ടും പൊലീസ് ഗൗനിച്ചില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട്. ലൈംഗികാതിക്രമം എന്ന് എഫ്ഐആറിൽ എഴുതിയെങ്കിലും, ജാമ്യം കിട്ടുന്ന ദുർബലമായ വകുപ്പുകളാണ് പൊലീസ് ആദ്യം ചുമത്തിയതെന്നും വിമർശനമുയർന്നു.
തലസ്ഥാന നഗരം നീലച്ചിത്ര നിർമ്മാണത്തിലേക്ക് വഴിമാറുന്നോ? “Yesssma” വെബ്സീരിസിനെതിരെ ഉയരുന്ന ആരോപണൾക്ക് പിന്നിലെ സത്യമെന്ത്?
https://www.facebook.com/varthatrivandrumonline/videos/5479479532101570