തിരുവനന്തപുരം ∙ നിയമനങ്ങൾക്കു പാർട്ടി പട്ടിക ചോദിച്ചു കത്തെഴുതിയ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ സമരം തുടരുന്നു. കോൺഗ്രസ്, ബിജെപി സമരങ്ങൾ ശക്തമാകുന്നതിനിടയിൽ മേയർക്കു സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകറും സജീവം. മഹിള മോർച്ചയുടെ മാർച്ചും യുഡിഎഫ് സമരവും വർഗ്ഗ ബഹുജന സംഘടന പ്രതിഷേധവും സജീവം. ജല പീരങ്കി ഉൾപെടെയുള്ള സംവിധാനങ്ങളും വൻ പോലീസ് ബന്ദവസ്സും ആയി സര്ക്കാർ സംരക്ഷണവും ഉണ്ട്. വിവിധ ആവശ്യങ്ങൾക്ക് വരുന്ന സാധാരണക്കാർ പ്രതിസന്ധിയിൽ ആണ്