അഴൂർ സ്വദേശിനിയുടെ മരണം കൊലപാതകം എന്ന് പരാതി, ഭർത്താവ് അറസ്റ്റിൽ

0
44

അഴൂർ സ്വദേശിനിയുടെ മരണം കൊലപാതകം എന്ന് പരാതി, ഭർത്താവ് അറസ്റ്റിൽ

ചിറയിൻകീഴ്: യുവതി ഭർതൃ ഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി. ഭർത്താവ് അറസ്റ്റിൽ. അഴൂർ പെരുങ്ങുഴി ചല്ലിമുക്ക് വയലിൽ തിട്ട വീട്ടിൽ അജിത -സന്തോഷ് ദമ്പതികളുടെ മകൾ ആർഷ(18) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഭർത്താവ് സുമേഷിന്റെ വീട്ടിൽ ആണ് സംഭവം. ആത്മഹത്യ ചെയ്ത ആർഷ യെ കഴുത്തിൽ കെട്ടിയ ഷാൾ വേർപെടുത്തി കട്ടിലിൽ കിടത്തുകയായിരുന്നു എന്ന് ഭർതൃ വീട്ടുകാർ പറയുന്നു. എന്നാൽ ആർഷ ആത്മഹത്യ ചെയ്തത് അല്ല കൊല ചെയ്യപ്പെട്ടതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഡ്യൂക്ക് ഉണ്ണി എന്നറിയപ്പെടുന്ന സുമേഷ് ലഹരി പദാർത്ഥങ്ങൾക്ക് അടിമയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട് മാസം മുൻപായിരുന്നു ആർഷ വീട്ടുകാരുടെ എതിർപിനെ അവഗണിച്ച് സുമേഷിനെ വിവാഹം ചെയ്തത്. സുമേഷ് ആർഷയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചിറയിൻകീഴ് പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് സുമേഷിനെ അറസ്റ്റ് ചെയ്തു.